Flash News

വിദ്യാലയ വിശേഷങ്ങളിലൂടെ ഒരു യാത്ര....നിങ്ങളുടെ വിലേയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കുറിക്കുമല്ലോ....

ABOUT US

 പടന്ന തെക്കെക്കാട് എഎല്‍പി സ്‌കൂള്‍


പടന്ന ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍പ്പെട്ട തെക്കെക്കാട് പ്രദേശത്തെ ഏക വിദ്യാലയമാണ് പടന്ന തെക്കെക്കാട് എഎല്‍പി സ്‌കൂള്‍. 1 മുതല്‍ 5 വരെയുള്ള ക്ലാസുകളും പ്രീ പ്രൈമറി വിഭാഗവും പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ ആകെ 139 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ 75% കുട്ടികളും ന്യൂനപക്ഷ പിന്നോക്ക വിഭാഗക്കാരാണ്. ഭൂമിശാസ്ത്രപരമായി ഒരു ദ്വീപുകൂടിയായ ഈ പ്രദേശം സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിന്നോക്കാവസ്ഥയിലാണ്. മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലും മറ്റ് പിന്നോക്ക സമുദായത്തിലും ഉള്‍പ്പെട്ടവരാണ് ജനസംഖ്യയില്‍ ഭൂരിഭാഗവും.
മത്സ്യ ബന്ധനം കല്ലുമ്മക്കായ വളര്‍ത്തല്‍ എന്നിവയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിലുകള്‍. അതുകൊണ്ടുതന്നെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ വേണ്ടത്ര പരിഗണന നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് പലപ്പോഴും സാധിക്കാറില്ല. ഈ പ്രദേശത്തെ കുട്ടികളുടെ സമഗ്രമായ വികസനത്തിന് പ്രത്യേകം പരിപാടികള്‍ ആവിഷ്‌കരിക്കണമെന്ന് പി.ടി.എയും എസ്.എസ്.ജിയും തീരുമാനിക്കുകയും വിദ്യാലയ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയുമാണ്.

No comments:

Post a Comment