Flash News

വിദ്യാലയ വിശേഷങ്ങളിലൂടെ ഒരു യാത്ര....നിങ്ങളുടെ വിലേയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കുറിക്കുമല്ലോ....

Sunday, 10 August 2014

സാക്ഷരം കൈപ്പുസ്തക പ്രകാശനം


ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ്  ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സാക്ഷരം പദ്ധതിയുടെ കൈപ്പുസ്തകം പ്രകാശനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ കെ.പി മുഹമ്മദ് കുഞ്ഞിഹാജിയില്‍ നിന്നും പ്രധാനാധ്യാപകന്‍ ടി.ധനഞ്ജയന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി. ചെറിയ ക്ലാസ്സുമുതല്‍ വേണ്ടത്ര അക്ഷരം ഉറയ്ക്കാതെ പോയ കുട്ടികളെ ഉദ്ദേശിച്ചാണ് 60 ദിവസത്തെ  പഠന പ്രക്രിയകളുമായി ഡയറ്റ് സാക്ഷരം പദ്ധതി ആരംഭിച്ചത്. കൃത്യമായ മൊഡ്യൂളുകള്‍ ഉപയോഗിച്ച് സ്‌കൂള്‍ സമയത്തിനു ശേഷമാണ് അധ്യാപകര്‍ കുട്ടികളെ മറ്റുളളവര്‍ക്കൊപ്പമെത്താന്‍ സജ്ജരാക്കുന്നത്.